madhu-

പാലക്കാട്: വാളയാർ കേസിലെ പ്രതിക്ക് നേരെ ആക്രമണം. കേസിലെ നാലാം പ്രതി എം മധുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാക്കുതർക്കത്തെ തുടർന്ന് നാട്ടുകാർ ചേർന്ന് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അട്ടപ്പളത്ത് നാട്ടുകാരിൽ ചിലർ ഇയാളുമായി വാ‌ക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. .

വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണുയർന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഹൈദരബാദിൽ 26കാരിയായ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാളയാർകേസ് പ്രതികൾക്ക് നേരെ ആക്രമണമുണ്ടായത്.