തിരുവനന്തപുരം: ഒരുപാട് സൗഹൃദങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് സംവിധായകൻ അരുൺഗോപി. പ്രധാന വേദിയായ ടാഗോർ തിയേറ്റിൽ സുഹൃത്തുക്കൾക്കൊപ്പമാണ് അരുൺ ഇത്തവണ മേളയ്‌ക്കെത്തിയത്. ഐ.എഫ്.എഫ്.കെ മാനസിക സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉത്സവം കൂടിയാണെന്ന് അരുൺ പറഞ്ഞു. മലയാള സിനിമകൾ കാണാൻ നമുക്ക് എപ്പോഴും അവസരമുണ്ട്. അതുകൊണ്ടുതന്നെ അന്യഭാഷാ ചിത്രങ്ങൾക്കായിരിക്കണം ഐ.എഫ്.എഫ്.കെയിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതെന്നും അരുൺ വ്യക്തമാക്കി.