alencier

തിരുവനന്തപുരം: ലോകത്തിന്റെ ഒരു വലിയ ജാലകം തുറന്നിടുന്ന ഉത്സവമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് നടൻ അലൻസിയർ. ലോകത്തെ ദുരിതങ്ങളും രാഷ്ട്രീയവുമൊക്കെ ചർച്ച ചെയ്യുന്ന ഒരു മേളയാണിത്, അതിന്റെ ഭാഗമാകുകയെന്ന് പറയുമ്പോൾ വലിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നും നാളെയും സിനിമ കാണുമെന്നും മറ്റാന്നാൽ ഷൂട്ടിന് പോകുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ പ്രധാന വേദിയായ ടാഗോർ തിയേറ്രറിൽ നിന്നാണ് അലൻസിയർ പ്രതികരിച്ചത്.