malabar-gold

കോഴിക്കോട്: ഉപഭോക്താക്കൾക്ക് സ്വർണവില കുറഞ്ഞുനിൽക്കുന്നതിന്റെ നേട്ടം കൊയ്യാൻ സുവാർണാവസരമൊരുക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. സ്വർണവിലയുടെ പത്തു ശതമാനം മുൻകൂർ നൽകി മലബാർ ഗോൾഡിൽ ബുക്ക് ചെയ്യാം. ഉപഭോക്താവിന് ബുക്ക് ചെയ്‌ത ദിവസത്തെ വിലയോ, സ്വർണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണം ലഭിക്കുമെന്നതാണ് നേട്ടം.

നിലവിൽ സ്വർണവില താഴ്‌ന്നു നിൽക്കുന്നതിനാലും ഭാവിയിൽ വില വർദ്ധിക്കാനാണ് സാദ്ധ്യത എന്നതിനാലും ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് മുൻകൂ‌ർ ബുക്ക് ചെയ്യാനുള്ള മികച്ച അവസരമാണ് മലബാർ ഗോൾഡ് മുന്നോട്ടുവയ്ക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുറവ്, രൂപയുടെ മൂല്യവർദ്ധന എന്നിവയാണ് നിലവിലെ സ്വർണവിലക്കുറവിന് കാരണം. ആഗോള സാമ്പത്തിക മാന്ദ്യം, വ്യാപാരയുദ്ധം എന്നിവയുടെ പശ്‌ചാത്തലത്തിൽ ഭാവിയിൽ സ്വർണവില ഉയരുമെന്നാണ് വിലയിരുത്തലുകൾ.