പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.പി.എ (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ 16 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
പരീക്ഷാഫീസ്
ജനുവരി 8 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) ഡിഗ്രി പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബർ 12 വരെയും 150 രൂപ പിഴയോടെ ഡിസംബർ 16 വരെയും 400 രൂപ പിഴയോടെ ഡിസംബർ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) സപ്ലിമെന്ററി (2011 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.