പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസവുമായി സഹകരിച്ച് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 01.11.2019 ൽ 28 വയസ്സ് തികയാൻ പാടില്ല. ബിരുദ പരീക്ഷയുടെ മാർക്കിന്റെയും ഇന്റർവ്യൂവിന്റെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫോറത്തിന്റെ മാതൃക നേരിട്ടും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും www.icsets.org യിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേടിട്ടോ തപാലിലോ 13 വൈകിട്ട് അഞ്ചിന് മുൻപ് പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്ലോർ, അംബേദ്ക്കർ ഭവൻ, ഗവ. പ്രസ്സിന് സമീപം, മണ്ണന്തല, തിരുവനന്തപുരം-695015 എന്ന വിലാസത്തിൽ ലഭിക്കണം. പൂർണമല്ലാത്തതോ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യാത്തതോ ആയ അപേക്ഷകൾ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2533272, വെബ്‌സൈറ്റ്: www.icsets.org, ഇ-മെയിൽ: icsets@gmail.com.
ഹോമിയോ ചികിത്സകർ ഹോളോഗ്രാം നേടണം
തിരുവനന്തപുരം:ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടാത്ത ഹോമിയോ ചികിത്സകർ 31ന് മുമ്പായി അപേക്ഷ സമർപ്പിച്ച് ഹോളോഗ്രാം നേടണമെന്ന് കൗൺസിൽ അറിയിച്ചു.
മാനേജർ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ഇ.ആർ.പി അധിഷ്ഠിത സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ.ഡി.പി. വിഭാഗത്തിന്റെ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ യോഗ്യത, തൊഴിൽപരിചയം എന്നിവ സംബന്ധിച്ച വിവരം www.ksbc.kerala.gov.in ൽ ലഭിക്കും. കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗാർഥികൾ മേലധികാരികൾ മുഖേന 23ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
പ്രോജക്ട് ഫെല്ലോ നിയമനം
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച 18ന് രാവിലെ പത്തിന് സ്ഥാപനത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.
എസൻഷ്യൽ നാർക്കോട്ടിക് ഡ്രഗ്സ് സൂക്ഷിക്കാൻ അനുമതി പുതുക്കണം
തിരുവനന്തപുരം: എസൻഷ്യൽ നാർക്കോട്ടിക് ഡ്രഗ്സുകളായ മോർഫിൽ സൾഫേറ്റ്, ഫെന്റാനിൽ സിട്രേറ്റ് എന്നിവയുടെ ഫോർമുലേഷനുകൾ കൈകാര്യം ചെയ്യുന്നതിന് ആശുപത്രികളും പാലിയേറ്റീവ് കെയറുകളും ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്നുള്ള അനുമതി പുതുക്കണം. നാർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈകോട്രോപ്പിക് സബ്സ്റ്റൻസ് റൂൾസ് 1985 പ്രകാരം അനുവദിച്ച ഫോറം മൂന്ന് ജി യുടെ കാലാവധി 31ന് അവസാനിക്കുന്നവരാണ് അപേക്ഷ പുതുക്കേണ്ടത്. നിശ്ചിത ഫീസ് അടച്ച് അപേക്ഷ 31ന് മുമ്പ് തിരുവനന്തപുരം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ നിർദ്ദേശം നൽകി. വിശദവിവരങ്ങൾക്ക്: www.dc.kerala.gov.i. ഫോൺ:0471-2471896.