ഒരുപാട് സൗഹൃദങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് തനിക്ക് ഐ.എഫ്.എഫ്.കെയെന്ന് സംവിധായകൻ അരുൺ ഗോപി കേരളകൗമുദിയോട് പറഞ്ഞു. ഐ.എഫ്.എഫ്.കെ യുടെ പ്രധാന വേദികളിൽ ഒന്നായ ടാഗോർ തീയറ്ററിൽ വച്ചാണ് അദ്ദേഹം തന്റെ ഐ.എഫ്.എഫ്.കെ ഓർമകൾ കേരളകൗമുദിയുമായി പങ്കുവച്ചത്. സിനിമകൾ ചർച്ച ചെയ്യുന്ന രാഷ്ട്രീയത്തെ കുറിച്ചും അത് എത്രത്തോളം ജനങ്ങളിലേക്ക് എത്തുന്നുവെന്നും ചലച്ചിത്രമേളയുടെ വ്യക്തമായ ഒരു ധാരണ കിട്ടുമെന്നും അദ്ദേഹം അരുൺ ഗോപി പറഞ്ഞു. അന്താരാഷ്ട്ര സിനിമകൾ എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്നും ഇങ്ങനെയുള്ള സിനിമാ മേളകളിലൂടെ തനിക്ക് വ്യക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.