lillean-

ലോകത്തെങ്ങും എന്നും ചർച്ച ചെയ്യുന്ന വിഷയമാണ് കുടിയേറ്റം. അങ്ങ് അമേരിക്കയിലായാലും ഇങ്ങ് ഇവിടെ ഇന്ത്യയിലായാലും കുടിയേറുന്നവരുടെ അതിജീവനം ഇന്നും സമൂഹത്തിന്റെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ഓസ്ട്രിയൻ ചിത്രമായ ലില്ലിയൻ ചർച്ചചെയ്യുന്നതും കുടിയേറ്റത്തിന്റെ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ്. നിരവധി ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആൻഡ്രിയാസ് ഹോർവത്തിന്റെ ആദ്യ ചലച്ചിത്രസംരംഭമാണ് ലിലിയൻ. ഒരു റോഡ്മൂവിയെന്ന ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാണ് ലിലിയൻ. ഇതിനൊപ്പം സ്ത്രീയുടെ പോരാട്ടത്തിന്റെ കൂടെ കഥയാണ് ലിലിയൻ.

അമേരിക്കയിൽ കുടിയേറിയ ലിലിയൻ എന്ന യുവതി അഡൾട്ട് സിനിമയിലേക്ക് അപേക്ഷിക്കുന്നു എന്നാൽ വിസാ കാലാവധി കഴിഞ്ഞതിനാൽ അവളെ അഭിനയിപ്പിക്കാൻ അവർ വിസമ്മതിച്ചു. പകരം ലിലിയനോട് സ്വന്തം നാടായ റഷ്യിലേക്ക് മടങ്ങാൻ അവർ ആവശ്യപ്പെടുന്നു. കൈയിൽ കാശില്ലാതെ എങ്ങനെ ലിലിയൻ നാട്ടിലേക്ക് മടങ്ങും. തുടർന്നാണ് അവൾ ന്യൂയോർക്കിൽ നിന്ന് റഷ്യയിലേക്ക് കാൽ നടയായി സഞ്ചരിക്കാൻ തീരുമാനിക്കുന്നത്.

ലോകത്തെല്ലായിടത്തും മനുഷ്യരുടെ ചിന്താഗതികൾക്ക് ഒരേതലമാണെന്ന് ലില്ലിയനും പറയുന്നു. ചിത്രത്തിലുടനീളം ലില്ലിയൻ ഒരുവാക്കുപോലും പറയുന്നില്ല. പക്ഷേ നിഷ്കളങ്കമായ അവളുടെ മുഖം പ്രേക്ഷകരോട് സംവദിച്ചുകൊണ്ടേയിരിക്കും. ചിത്രം പല ഭാഗങ്ങളിലും ഒരു ഡോക്യുമെന്ററി തലത്തിലേയ്ക്ക് മാറിയിട്ടുണ്ട്. മാറുന്ന സീസണുകളുടെ റേഡിയോ അറിയിപ്പുകളാണ് ലില്ലിയന്റെ യാത്രകൾക്ക് പശ്ചാത്തല സംഗീതമാകുന്നത്. ഭക്ഷണത്തിനും വസ്ത്രത്തിനായും പലപ്പോഴും ലില്ലിയൻ മോഷ്ടിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട വീടുകളാണ് അവൾ തന്റെ അഭയകേന്ദ്രങ്ങളാക്കുന്നത്. പരാജയപ്പെടേണ്ടവളല്ല സ്ത്രീയെന്ന് ലില്ലിയനെ കൊണ്ട് സംവിധായകൻ പറയിക്കുന്നുണ്ട്. ഒറ്റയ്ക്കാകുന്ന സ്ത്രീയോടുള്ള അപരിചിതരുടെ പെരുമാറ്റവും സിനിമയിൽ സംവിധായകൻ വരച്ചുകാട്ടുന്നു. ഒരു പൊലീസുകാരൻ അവളെ തണുപ്പകാറ്റാൻ സ്വന്തം കോട്ട് നൽകി സഹായിക്കുമ്പോൾ അവളെ ആക്രമിക്കാൻ ശ്രമിക്കുന്ന പുരുഷനും മനുഷ്യമനസിന്റെ രണ്ടുമുഖങ്ങൾ വെളിപ്പെടുത്തുന്നു.

വിശപ്പിന്റെ കാഠിന്യത്തിൽ പുഴയിൽ പിടയുന്ന മീനിനെ കാത്തിരിക്കുന്ന ലില്ലിയനിൽ നിന്ന് ഒരുകരടി പോലും അകലം പാലിക്കുന്നു. മരുഭൂമിയിലെ കൊടുംവെയിലിനെയും ശൈത്യത്തിലെ മരംകോച്ചുന്ന മഞ്ഞിനെയും അതീജിവിച്ചാണ് അവളുടെ യാത്ര. അവസാനം ലില്ലിയന് തന്റെ യാത്രയുടെ ലക്ഷ്യം കണ്ടെത്താനാവുമോ എന്ന ചോദ്യമുയർത്തിയാണ് ചിത്രം അവസാനിക്കുന്നത്.

lillian

കുടിയേറ്റക്കാരുടെ വിഹ്വലതകളും സ്ത്രീയുടെ പോരാട്ടവും പ്രേക്ഷകനിലേയ്ക്ക് പകർന്നുനൽകാൻ സംവിധായകന്‍ എന്ന നിലയിൽ ആൻഡ്രിയാസ് ഹോർവർത്തിന് കഴിഞ്ഞിട്ടുണ്ട്. പുതുമുഖം പാട്രിജ പ്ലാനിക് ആണ് ലില്ലിയനെ അവതരിപ്പിക്കുന്നത്. അ