dhruvan

ചലച്ചിത്രോത്സവ വിശേഷങ്ങൾ കേരളകൗമുദിയുമായി പങ്കുവച്ച് നടൻ ധ്രുവൻ. താൻ ആദ്യമായാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വരുന്നതെന്നും ചലച്ചിത്ര മേളാ വേദികളിലിൽ വന്നിട്ടുള്ള എല്ലാവരുടെയും മുഖത്ത് ഉത്സവ ലഹരിയാണ് താൻ കാണുന്നതെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. ചലച്ചിത്രം ചർച്ച ചെയ്യാനും സിനിമകൾ കാണാനും ഇങ്ങനെ ഒരു വേദി ഉള്ളത് വളരെ നല്ല കാര്യമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ അതിവേഗം മാറികൊണ്ടിരിക്കുകയാണെന്നും അതൊരു നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. മലയാള സിനിമയിൽ മാറ്റത്തിന്റെ തുടക്കമായെന്നതിന്റെ സൂചനയാണ് അതെന്നും ധ്രുവ് കേരളകൗമുദിയോട് പറഞ്ഞു.