ന്യൂഡൽഹി: പുതിയ പ്ളാനുകളിൽ മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കാളുകൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഫീസും നിയന്ത്രണങ്ങളും എയർടെൽ ഒഴിവാക്കി. നിശ്‌ചിത സൗജന്യ മിനുട്ടുകൾക്ക് ശേഷമുള്ള ഓരോ കാളിനും മിനുട്ടിന് ആറു പൈസ വീതമായിരുന്നു പുതിയ നിരക്ക്. ഈ ഫീസ് പൂർണമായി ഒഴിവാക്കി. കാളുകൾ അൺലിമിറ്റഡായി ഫ്രീയാണെന്നും കമ്പനി വ്യക്തമാക്കി.