തന്റെ ചലച്ചിത്രോത്സവ കാഴ്ചാനുഭവം കേരളകൗമുദിയുമായി പങ്കുവച്ച് നടി ഉഷ. ടാഗോർ തീയറ്ററിൽ വച്ച് താൻ കണ്ട 'ഫിയലാസ് ചൈൽഡ്' എന്ന സൗത്ത് ആഫ്രിക്കൻ ചിത്രം കണ്ട അനുഭവമാണ് വികാരഭരിതയായി ഉഷ കേരളകൗമുദിയുമായി പങ്കുവച്ചത്. കുഞ്ഞുങ്ങളില്ലാത്ത ഒരു അമ്മയുടെ വേദനയെക്കുറിച്ച് പറയുന്ന ഈ ചിത്രമാണ് മേളയിൽ തന്നെ ഏറ്റവും ആകർഷിച്ചതെന്ന് നടി പറയുന്നു. ചിത്രത്തിന്റെ പല സന്ദർഭങ്ങളിലും താൻ തേങ്ങിക്കരഞ്ഞുപോയെന്നും അത്രയ്ക്ക് ശക്തമായ അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്നും ഉഷ പറഞ്ഞു. മേളയിൽ മറ്റ് പല ചലച്ചിത്രങ്ങളും താൻ കണ്ടിരുന്നുവെങ്കിലും ഇതേപോലെ ഒരു ചിത്രം തന്നെ ബാധിച്ചിട്ടില്ലെന്നും നടി പറഞ്ഞു.