ഇരുപത്തിനാലാം ചലച്ചിത്രമേള അനുഭവം കേരളകൗമുദിയുമായി പങ്കുവച്ച് ബിന്ദു തങ്കം കല്യാണി. വളരെ നിലവാരമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ വരുന്നതെന്നും അക്കൂട്ടത്തിൽ നിന്നും ശ്രദ്ധയോടെ ചലച്ചിത്രങ്ങൾ തിരഞ്ഞെടുത്താണ് താൻ കാണുന്നതെന്നും ബിന്ദു തങ്കം കല്ല്യാണി പറയുന്നു. ഓരോ മേളയും ഓരോ അനുഭവമാണ് തനിക്ക് നൽകുന്നതെന്നും അവർ പറഞ്ഞു. ചലച്ചിത്രപ്രവർത്തകരും വിദ്യാർത്ഥികളും കാണികളും ഇപ്പ്രാവശ്യം കൂടുതലാണെന്ന് ബിന്ദു തങ്കം കല്ല്യാണി ചൂണ്ടിക്കാട്ടി. അക്കൂട്ടത്തിൽ തന്നെ വിദ്യാർത്ഥികളാണ് ഏറ്റവും അധികമായി ഉള്ളതെന്നും അവർ പറഞ്ഞു. പുതിയ തലമുറ സിനിമ കാണാൻ താത്പര്യപെടുന്നതിൽ സന്തോഷമുണ്ടെന്നും ബിന്ദു തങ്കം കല്ല്യാണി പറഞ്ഞു.