നല്ല സിനിമകൾ മേളയിൽ വരുമ്പോൾ അതിനൊപ്പം കാണികളുമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ട് നിർമാതാവ് രഞ്ജിത്ത്. ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. ഓരോ വർഷം കഴിയുമ്പോഴും നല്ല സിനിമകളുടെ എണ്ണം കൂടി വരികയാണെന്നും അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേളയുടെ സംഘാടക സമിതിയിൽ ചുമതലകൾ ഉള്ളതുകൊണ്ട് ഒരുപാട് സിനിമകൾ കാണാൻ സാധിക്കുന്നില്ലെന്നും എന്നാൽ വളരെ സെലക്ടീവായി സിനിമകൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനായി താൻ സിനിമകൾ തിരഞ്ഞെടുത്ത് വച്ചിട്ടുണ്ടെന്നും അവ എന്തായാലും കാണുമെന്നും രഞ്ജിത്ത് പറയുന്നു.