കരളിന്റെ ആരോഗ്യത്തിന് നാട്ടുവൈദ്യത്തിലെ ചില ഔഷധങ്ങൾ ഇതാ: ബ്രഹ്മി, തഴുതാമ, മുരിങ്ങയില എന്നിവ കരൾരോഗം ശമിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. കീഴാർനെല്ലി സമൂലം അരച്ച് കഴിക്കുക. തഴുതാമയില, മുരിങ്ങയില എന്നിവ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചോ നീരെടുത്തോ കഴിക്കാം.
ഒരു കപ്പ് കറിവേപ്പില ജ്യൂസിൽ ഒരു ടീസ്പൂൺ ഉരുക്കിയ നെയ്യ്, ഒരു നുള്ളു കുരുമുളകുപൊടി, അരടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ചെറുതീയിൽ ചൂടാക്കി കുടിക്കുന്നതും ഗുണം നൽകും. ഏഴ് കറിവേപ്പില, ഓരോ കഷണം പച്ചമഞ്ഞൾ, ഇഞ്ചി, ഒരു സ്പൂൺ ജീരകം, നാല് അല്ലി വെളുത്തുള്ളി, അഞ്ച് ചുവന്നുള്ളി, ഏഴ് പുതിനയില, രണ്ട് തണ്ട് മല്ലിയില എന്നിവ ചേർത്തരച്ച് 21 ദിവസം കഴിക്കുക. അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിയ്ക്കാവൂ. ഫാറ്റി ലിവർ ഉണ്ടെങ്കിൽ രണ്ടു നേരവും കഴിയ്ക്കുക.