മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പഠിച്ച സ്ഥാപനത്തിൽ ജോലി ലഭിക്കും. കുടുംബത്തിൽ സ്വസ്ഥത. മേലധികാരികളിൽനിന്ന് അംഗീകാരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പരീക്ഷയിൽ വിജയം. പരമാധികാരം ലഭിക്കും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സംഘടനാ പ്രവർത്തനങ്ങളിൽ സാരഥ്യം. സാമ്പത്തിക വിഭാഗത്തിൽ നിന്നു പിന്മാറും. അസ്വാസ്ഥ്യമനുഭവപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സമൂഹത്തിൽ ഉന്നതരുമായി സൗഹൃദം. ആത്മപ്രശംസ അധികമാകരുത്. ചുമതലകൾ വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചെലവിനങ്ങൾക്ക് നിയന്ത്രണം. പുതിയ കരാർ ജോലികൾ. സഹോദര സഹായം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നിലനിൽപ്പിനാധാരമായ കാര്യങ്ങൾ ചെയ്യും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധങ്ങൾ. തെറ്റിദ്ധാരണകൾക്ക് വിശദീകരണം നൽകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ശത്രുക്കൾ മിത്രങ്ങളാകും. സഹപ്രവർത്തകരുടെ സഹായം. ചുമതലകൾ ഏറ്റെടുക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽപരമായി അനിശ്ചിതാവസ്ഥ. കഠിനാദ്ധ്വാനത്തിൽ ഗുണഫലം. പദ്ധതികൾ രൂപകല്പന ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം. ബുദ്ധിയും പണവും ഉപയോഗിക്കും. വിശ്വസ്ത സേവനത്തിന് അംഗീകാരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിട്ടുവീഴ്ചാ മനോഭാവം. കുടുംബത്തിൽ സ്വസ്ഥത. പ്രായാധിക്യമുള്ളവരുടെ ഇഷ്ടങ്ങൾ സാധിപ്പിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആഭരണങ്ങൾ മാറ്റിവാങ്ങും. അപാകതകൾ പരിഹരിക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഉയർച്ചയിൽ ആശ്വാസം. മത്സരങ്ങളിൽ വിജയം. ചുമതലകൾ വർദ്ധിക്കും.