fire

ന്യൂഡല്‍ഹി: ഡൽഹി അനജ് മന്ദിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 27 അഗ്നിശമന യൂണിറ്റുകളാണ്‌ തീയണയ്ക്കാന്‍ പരിശ്രമിക്കുന്നത്. 50ലധികം പേരെ രക്ഷപെടുത്തി. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.

600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ തീപടര്‍ന്നിട്ടുണ്ട്. സ്‌ക്കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാദ്ധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.