തിരക്കിനിടയിൽ കാർ നിർത്തി താക്കോൽ എടുക്കാതെ പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്ത് പണി വാങ്ങിച്ചിട്ടുള്ളവർ ചുരുക്കമല്ല. ഇനി ഇങ്ങനെ സംഭവിച്ചാൽ ടെൻഷനിക്കേണ്ട ആവശ്യമില്ല, ഈ ചെറിയ ടെക്നിക് പഠിച്ചു വച്ചാൽ മതി. സമീപത്ത് നിന്നും ഒരു കനം കുറഞ്ഞ കമ്പിയോ ഒരു സ്റ്റീൽ സ്‌കെയിലോ സംഘടിപ്പിച്ചാൽ എളുപ്പത്തിൽ നിമിഷം നേരം കൊണ്ട് ചെറുകാറുകളുടെ ലോക്ക് തുറക്കാനാവും. എന്നാൽ ഈ വിദ്യ നേരത്തെ പഠിച്ചിട്ടുള്ള ഒരു കൂട്ടരുണ്ട് നമ്മുടെ നാട്ടിൽ. ലോക്ക് ചെയ്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുവാനും വാഹന മോഷ്ടാക്കൾ ഇതേ വിദ്യയാണ് ഉപയോഗിക്കുന്നത്. അതിനാൽ അബദ്ധത്തിൽ ലോക്കായ കാർ തുറക്കുന്ന വിദ്യ പഠിക്കുന്നതിനൊപ്പം കാർ പാർക്ക് ചെയ്ത് പോകുമ്പോൾ വില കൂടിയ വസ്തുക്കൾ കാറിലിട്ട് പോകുന്ന ശീലം കൂടി മാറ്റിയാൽ നന്ന്.