കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തിരക്കഥാകൃത്തുകൂടിയായ വിഷ്ണു വിവാഹിതനാകാൻ പോകുകയാണ്. ഐശ്വര്യയാണ് താരത്തിന്റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് വിഷ്ണു ചലച്ചിത്രരംഗത്ത് കാലെടുത്ത് വച്ചത്. ശിക്കാരി ശംഭും, വികടകുമാരൻ,നിത്യഹരിത നായകൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.