ഒന്ന് പച്ചപിടിച്ച് വരുന്പോഴേക്ക് വന്ന വഴി മറക്കുന്ന ആളുകൾ സിനിമാ ലോകത്തുണ്ടെന്ന് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇഷ്ടതാരങ്ങളിൽ ചിലർ കൂടെ നിന്ന് സെൽഫിയെടുക്കാൻ പോലും തയ്യാറാകാറില്ലെന്നും ആരാധകർ പരാതി പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ഈ വിഷയത്തക്കുറിച്ച് കൗമുദി ടിവിയിലെ ഡ്രീം ഡ്രൈവിലൂടെ പ്രതികരച്ചിരിക്കുകയാണ് നടൻ അപ്പാനി ശരത്.

appani-sarath

'എന്റെ കാര്യം പറയുകയാണെങ്കിൽ എവിടെ ചെന്നാലും ആളുകൾ വിശേഷങ്ങൾ ചോദിക്കാറുണ്ട്. അവർ നമുക്ക് തരുന്ന ആ സ്നേഹം വളരെ ആത്മാർത്ഥമായിട്ട് തന്നെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത നമുക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്. നമുക്ക് വേണ്ടി അവർ പ്രമോഷൻ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കി നമ്മുടെ സിനിമ കാണുന്നു. ഒന്നാലോചിക്കുമ്പോൾ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങനെയൊരു സ്നേഹം കിട്ടുമ്പോൾ നമ്മളും തിരിച്ചത് കൊടുക്കണം. ആൾക്കാർ സെൽഫി എടുക്കാൻ വരുമ്പോൾ ഞാൻ നിൽക്കും. നമ്മുടെ സിനിമ രണ്ടര മണിക്കൂർ ആളുകൾ മെനക്കെട്ടിരുന്ന് കാണുമ്പോൾ നമ്മൾ അത്രയെങ്കിലും ചെയ്യേണ്ടേ. അവരുടെ കാശല്ലേ ചേട്ടാ. അവർക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആൾക്കാരായാലും വന്ന വഴി മറക്കാതിരിക്കുക'-അപ്പാനി ശരത് പറഞ്ഞു.