social-media

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷയുടെ പൊലീസ് സംരക്ഷണം സർക്കാർ പിൻവലിച്ച നടപടിയിൽ അഭിപ്രായം വ്യക്തമാക്കി അഡ്വ എ. ജയശങ്കർ. വിരമിച്ച ശേഷവും പുതിയ ലാവണങ്ങളൊന്നും സ്വീകരിക്കാതെ സർക്കാരിനെയും പൊലീസിനെയും വിമർശിച്ചിരുന്നയാളാണ് കെമാൽപാഷ. തീവ്രവാദികൾ അദ്ദേഹത്തെ ഉപദ്രവിക്കില്ലെന്ന് ഉറപ്പ് കിട്ടിയിട്ടാണ് പൊലീസ് സുരക്ഷ പിൻവലിച്ചതെന്ന് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നുമുണ്ട്.

കെമാൽപാഷയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാല് പൊലീസുകാരെ ഇന്നലെ ഉച്ചയോടെ കാരണം വ്യക്തമാക്കാതെ പിൻവലിക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സുരക്ഷാ അവലോകന സമിതിയുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. കനകമല രഹസ്യയോഗക്കേസിലെ പ്രതികൾ കെമാൽപാഷ ഉൾപ്പെടെയുള്ള ചില ഉന്നതരെ ആക്രമിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇതിനാലാണ് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ജസ്റ്റിസ് കെമാൽ പാഷയുടെ മഹത്വത്തെ പറ്റി ആർക്കുമില്ല സംശയം. നിർഭയമായും നിർദയമായും നീതി നടപ്പാക്കിയ, ഏറ്റവുമധികം കുറ്റവാളികൾക്കു തൂക്കുകയർ വിധിച്ച ന്യായാധിപൻ. വിരമിച്ച ശേഷം പുതിയ ലാവണമൊന്നും സ്വീകരിക്കാതെ സർക്കാരിനെയും പോലീസിനെയും വിമർശിച്ചു കൊണ്ടേയിരിക്കുന്ന മഹാൻ.

അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിച്ച നാല് കോൺസ്റ്റബിൾമാരെ പോലീസ് തിരിച്ചു വിളിച്ചു. പ്രതികാര നടപടിയാണെന്ന് പാഷയും ആരാധകരും ആവലാതി പറയുന്നു.

പോലീസ് പറയുന്നത് വേറൊന്നാണ്: കട തീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നതു കൊണ്ടാണ് ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകിയിരുന്നത്. ഇപ്പോൾ ആ ഭീഷണിയില്ല. കെമാൽ പാഷയെ അപായപ്പെടുത്താൻ യാതൊരു ഉദ്ദേശവുമില്ലെന്ന് കട വക്താവ് ദമാസ്‌കസിൽ നിന്ന് ഇ മെയിൽ അയച്ചിട്ടുണ്ട്. അതുകൊണ്ട് കോൺസ്റ്റബിൾസിനെ പിൻവലിച്ചു. സോ സിംപിൾ!

നിരന്തരം വിമർശിക്കുന്നു എന്നു കരുതി പാഷയോട് തെല്ലുമില്ല വിരോധം. ആ അല്പത്തരം കാണിക്കുന്നവരല്ല ഞങ്ങൾ