വൈക്കം : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പന്ത്രണ്ടാമത് ബഷീർ അവാർഡ് ടി.പത്മനാഭന്റെ 'മരയ" എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി.എൻ.കരുണാകരൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ.ഹരികുമാർ, ഡോ.എം. തോമസ് മാത്യു, കെ.സി.നാരായണൻ, ഡോ.കെ.എസ്.രവികുമാർ എന്നിവരടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി.ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.