കൊച്ചി: എറണാകുളം ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവ് ഡോ.ബോബി ചെമ്മണൂ‌ർ ഉദ്ഘാടനം ചെയ്‌തു. ജനറൽ കൺവീനർ ജോമോൻ തോട്ടത്തിൽ, ഡോ. ബോബി ചെമ്മണൂരിനെ പൊന്നാടയണിയിച്ചു. സോണി തോട്ടത്തിൽ ഉപഹാരം നൽകി.

കസ്‌റ്രംസ് കമ്മിഷണറും ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റുമായ വി.എ. മൊയ്‌തീൻ നൈന, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. ശ്രീനിജൻ, ഇന്ത്യൻ വോളിബോൾ താരം വിപിൻ എം. ജോർജ്, മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റൻ ടോം ജോസഫ്, ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ എലിയാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 ഫോട്ടോ: I/final/youth

എറണാകുളം ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപന സമ്മേളനം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യുന്നു.