തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ നഷ്ടമായി.
ക്യാപ്ടൻ വിരാട് കോഹ്ലിയുടെ വിക്കറ്റാണ് അവസാനമായി നഷ്ടമായത്. 54 റൺസെടുത്ത ശിവം ദുബെ, 15 റൺസെടുത്ത രോഹിത് ശർമ്മ, 11 റൺസെടുത്ത കെ.എൽ.രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്. അവസാന റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ 13.3 ഓവറിൽ 4ന് 122 എന്ന നിലയിലാണ്.
നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഹൈദരാബാദ് നടന്ന ആദ്യ ട്വന്റി-20യിലെ ടീമിനെ ഇന്ത്യ നിലനിറുത്തി. സഞ്ജു വി.സാംസണ് ഇത്തവണയും ടീമിലിടം ലഭിച്ചില്ല. അതേസമയം ഒരു മാറ്റവുമായാണ് വിൻഡീസ് കളിക്കുന്നത്. രാംദിന് പകരം നിക്കോളാസ് പുറൻ ടീമിലെത്തി.
ആദ്യ ട്വന്റി-20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.