athlete

ന്യൂഡൽഹി: സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ പാകിസ്ഥാനി കായിക താരത്തെ അഭിനന്ദിച്ച അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയെ പുകഴ്ത്തി സോഷ്യൽ മീഡിയ. സൗത്ത് ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ അർഷാദ് നദീമിനെയാണ് അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഭിനന്ദിച്ചിരിക്കുന്നത്. ഇതോടെ 2020ൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനും അർഷാദ് യോഗ്യത നേടിയിട്ടുണ്ട്. ട്വിറ്റർ വഴി അർഷാദിനെ അഭിനന്ദിച്ച അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ, ട്വീറ്റിൽ ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്ര നിൽക്കുന്ന ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏതായാലും അത്‌ലറ്റിക്സ് ഫെഡറേഷന്റെ ഈ ട്വീറ്റിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Congrats #ArshadNadeem, javelin star of #Pakistan for winning gold at #SAGames2019 with a throw of 86.48m (PB & New Pakistani record)

Qualified for #Tokyo2020 Olympics, first Pakistani athlete in decades to earn direct qualification.

Photo- @Neeraj_chopra1 & Arshad at 2018AG pic.twitter.com/tHzB9McY94

— Athletics Federation of India (@afiindia) December 7, 2019

ഇന്റർനെറ്റിൽ ഇന്ന് കണ്ട ഏറ്റവും മികച്ച കാര്യമാണിതെന്നും ഇത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണെന്നും ഒരു ഒരാൾ പ്രതികരിച്ചപ്പോൾ സ്പോർട്സിന് രാജ്യങ്ങൾക്കിടയിലുള്ള ശത്രുതയെയും വെറുപ്പിനെയും ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ട്വീറ്റിന് പാകിസ്ഥാനി പൗരന്മാരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയുടെ ഒരു പേജിൽ നിന്നും ഇങനെ ഒരു പ്രതികരണം വരുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും പാകിസ്ഥാനിൽ നിന്നും തന്റെ നന്ദി അറിയിക്കുന്നുവെന്നും പാകിസ്ഥാനി പൗരനായ ഒരാൾ പറഞ്ഞു. പാകിസ്താന്റെ ബഹുമാനം ഇന്ത്യയെ തങ്ങൾ അറിയിക്കുകയാണെന്നും ഇങ്ങനെയാണ് ഇരു രാജ്യങ്ങളും വളരേണ്ടതെന്നും മറ്റൊരാളും പ്രതികരിച്ചു. സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ശിവപാൽ സിംഗിനെ രണ്ടാം സ്ഥാനത്താക്കിയാണ് നദീം സ്വർണമെഡൽ കരസ്ഥമാക്കിയത്.