തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. അനൂജ് ബെൻസന്റെ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. സുനിൽ കുമാർ, എൻ.ജി.ഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി കെ.പി. സുനിൽ കുമാർ, എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹി ഡോ. ശ്രീകാന്ത്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രം മാനേജർ ഡോ. പി.വി. അരുൺ, യൂണിയൻ ജില്ലാ സെക്രട്ടറി ടി.എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ആർ. പ്രണോജ്, സെക്രട്ടറിയായി ആർ. ലെനിൻ, ഖജാൻജിയായി ആർ.എസ്. സുജാത, വൈസ് പ്രസിഡന്റുമാരായി ദിനേശ് കുമാർ എം.ടി, സുമ ജി.ജി ജോയിന്റ് സെക്രട്ടറിമാരായി സതി ചന്ദ്ര, സുധീഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.