case-diary-

കൊച്ചി: ആലുവയിൽ 12 വയസുകാരിയെ രണ്ടുംവർഷമായി പീഡിപ്പിച്ച അൻപതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. ഈസ്റ്റ് വെളിയത്തുനാട് അലി കുഞ്ഞുമുഹമ്മദാണ് അറസ്റ്റിലായത്.

പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. വൈകീട്ട് ആറ് മണിയോടെയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. മൂന്ന് മാസം മുൻപാണ് പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.