jasla
jasla

ഇരുപത്തിനാലാം ചലച്ചിത്രമേളയിലെ തന്റെ കാഴ്ചാനുഭവം കേരളകൗമുദിയുമായി പങ്കുവച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഇത്തവണത്തെ ചലച്ചിത്രമേളയിൽ മുൻപത്തേതിനേക്കാളും ചലച്ചിത്രപ്രേമികളുടെ പങ്കാളിത്തമുണ്ടെന്ന് പറഞ്ഞ ജസ്ല കഴിഞ്ഞ പ്രാവശ്യം മേളയ്ക്ക് അധികം ജനം എത്താത്തത് പ്രളയം സംബന്ധിച്ചുള്ള കാരണങ്ങൾ കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി. തനിക്കും ഇതേ കാരണം കൊണ്ട് കഴിഞ്ഞ പ്രാവശ്യം പങ്കെടുക്കാൻ ആയില്ലെങ്കിലും മുൻപത്തെ പല മേളകളുടെയും ഭാഗമായി താൻ ഉണ്ടായിരുന്നതായും ജസ്ല മാടശ്ശേരി പറയുന്നു. മേളയിൽ പങ്കെടുക്കാൻ ആളുകൾ വന്നുതുടങ്ങാനുള്ള സമയം ആകുന്നതേയുള്ളൂവെന്നും ജസ്ല പറഞ്ഞു.