ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണ് ഐ.എഫ്.എഫ്.കെ എന്ന് അഭിപ്രായപ്പെട്ട് നടനും സംവിധായകനുമായ ആനന്ദ് മഹാദേവൻ. ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദികളിൽ ഒന്നായ കലാഭവനിൽ വച്ച്, താൻ സംവിധാനം ചെയ്ത 'മായിഘട്ട്: ക്രൈം നമ്പർ 103/2005' എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഇതുവരെയുള്ള കലാജീവിതത്തിന്റെ ചരിത്രം കേരളകൗമുദിയുമായി ചർച്ച ചെയ്ത അദ്ദേഹം കേരളത്തിലേത് പോലെ ഒരു സിനിമാ സമൂഹത്തെ ലഭിച്ചാൽ ഇനിയും ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്യുമെന്നും പറഞ്ഞു.