ചലച്ചിത്രമേളയിലെ പ്രധാന വേദിയായ ടാഗോർ തീയറ്ററിലെ ഭക്ഷണത്തെ കുറിച്ച് കേരളകൗമുദിയോട് വാചാലരായി ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ്സ്. പ്രധാന വേദിയിലെ ഭക്ഷണം വളരെ രുചികരമാണെങ്കിലും ഇന്നത്തെ ഭക്ഷണത്തിൽ ഉപ്പ് അൽപ്പം കുറവായിരുന്നു എന്ന് അവർ പറയുന്നു. എന്നിരുന്നാലും ബിരിയാണി ആണെങ്കിലും ചോറ് ആണെങ്കിലും വീട്ടിലെ ഭക്ഷണം പോലെയാണ് ഇവിടുത്തെ ഭക്ഷണമെന്നും ഡെലിഗേറ്റുകൾ അഭിപ്രായപ്പെടുന്നു. കുടുംബശ്രീയാണ് സിനിമാപ്രേമികൾക്കായി ഭക്ഷണം ഒരുക്കുന്നത്.