തിരുവനന്തപുരം: കുട്ടികളിലും മുതിർന്നവരിലും മാനസികാരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗ്രീൻ തോട്സ് എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ പൂജപ്പുര ഹോട്ടൽ ശബരി പാർക്കിൽ 'കൊഗിനിറ്റീവ് ബിഹേവിയർ തെറാപ്പി ' എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കൗൺസിലർമാർ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ എന്നിവരാണ് പങ്കെടുത്തത്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധൻ ഡോ. കിരൺകുമാറാണ് ക്ളാസ് നയിച്ചത്.