sooryadevarchana

ചലച്ചിത്ര മേള ഒരു അനുഭവം തന്നെയാണെന്നും ഇവിടേക്ക് എല്ലാ വർഷവും വരാൻ തോന്നുകയാണെന്നും സൂര്യദേവാർച്ചന കേരളകൗമുദിയോട്. 2017 തൊട്ടാണ് താൻ ചലച്ചിത്ര മേളകളുടെ ഭാഗമായി തുടങ്ങിയതെന്നും ലോകത്താകമാനമുള്ള ചിത്രങ്ങളും കാണാൻ പറ്റുന്നൊരു വേദിയാണ് ഇവിടെ ലഭിക്കുന്നതെന്നും സൂര്യദേവാർച്ചന അഭിപ്രായപ്പെടുന്നു. സിനിമാപ്രേമികളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണാൻ സാധിക്കുന്ന ഒരിടമാണിത്. ഓരോ ഐ.എഫ്.എഫ്.കെയ്കും താൻ നേരത്തെ തന്നെ തയാറായിരിക്കുമെന്നും സൂര്യദേവാർച്ചന പറയുന്നു.