prabhavatiyamma

കേരളത്തെ പിടിച്ചുകുലുക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ചർച്ച ചെയ്ത ചിത്രമാണ് ഇത്തവണത്തെ ചലച്ചിത്രമേളയിലെ 'മായിഘട്ട്: ക്രൈം നമ്പർ 103/2005'. ചിത്രം കണ്ട ശേഷം അതിന്റെ അനുഭവം കേരളകൗമുദിയുമായി പങ്കുവയ്ക്കുകയാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ. കലാഭവനിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിന് പ്രഭാവതിയമ്മയെ ചിത്രം കാണാനായി തീയറ്ററിലേക്ക് കൈപിടിച്ച് ആനയിച്ചത് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ തന്നെയായിരുന്നു. എല്ലാ അമ്മമാരും കാണേണ്ട ചിത്രമാണ് ഇതെന്നാണ് പ്രഭാവതിയമ്മ കേരളകൗമുദിയോട് വികാരഭരിതയായി പ്രതികരിച്ചത്.