തിരുവനന്തപുരം: കാര്യവട്ടം സ്‌പോർട്സ് ഹബ്ബിൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. 171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ഇതോടെ മൂന്നു ട്വന്റി-20 അടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.
വിൻഡീസിനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റിന് 170 റൺസ് എടുത്തു. രോഹിത് ശർമ്മയും കെ..എൽ..രാഹുലും വിരാട് കോഹ്‌ലിയും തിളങ്ങാതിരുന്ന മത്സരത്തിൽ കന്നി അർധ സെഞ്ചുറിയുമായി ശിവം ദുബെയും (54) ഋഷഭ് പന്തുമാണ് ഇന്ത്യയെ കാത്തത്. വിൻഡീസിനായി വില്യംസും വാൽഷും രണ്ട് വിക്കറ്റ് വീതവും കോട്രലും പിയറിയും ഹോൾഡറും ഓരോ വിക്കറ്റും നേടി.