bs

ബെംഗളൂരു: കർമാടക ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറികൾ മാത്രം ബാക്കിയുള്ളപ്പോൾ ബി..ജെ..പി തികഞ്ഞ ആത്മവിശ്വാസത്തിൽ. ബി.എസ്. യെദ്യൂരപ്പ സർക്കാരിന് ഭരണം നില നിറുത്താൻ ആറ് സീറ്റുകൾ മാത്രം മതിയാകും. എക്‌സിറ്റ്‌പോൾ ഫലങ്ങൾ ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നു. 225 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് നിലവിൽ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 111 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 34 അംഗങ്ങളുമാണുള്ളത്.

തിങ്കളാഴ്ച എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂർണഫലം ഫലം ഉച്ചയോടെ പുറത്തുവരും. 17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കർണാടക ഹൈക്കോടതിയിൽ കേസുകൾ നിലനില്‍ക്കുന്നതിനാൽ മുസ്‌കി, ആർ.ആർ.നഗര്‍ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ബി.ജെ.പിയും കോൺഗ്രസും 15 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ജെ.ഡി.എസ് 12 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.