ഇന്ത്യ ബാറ്റിംഗ്: രോഹിത് ശർമ്മ ബി ഹോൾഡർ 15, കെ.എൽ. രാഹുൽ സി ഹെട്മേയർ ബി പിയറി 11, ശിവം ദുബെ സി ഹെട്മേയർ ബി വാൽഷ് 54, കൊഹ്‌ലി സി സിമൺസ് ബി വില്യംസ് 19, ഋഷഭ് പന്ത് നോട്ടൗട്ട് 33, ശ്രേയസ് അയ്യർ സി കിംഗ് ബി വാൽഷ് 10, ജഡേജ ബി വില്യംസ് 9, വാഷിംഗ്ടൺ സുന്ദർ സി & ബി കോട്ടെറൽ 0, ചഹർ നോട്ടൗട്ട് 1, എക്‌സ്‌ട്രാസ് 18, ആകെ 20 ഒാവറിൽ 170/7.

വിക്കറ്റ് വീഴ്ച: 1-24, 2-56, 3-07, 4-120, 5-144, 6-164,7-167.

ബൗളിംഗ്: കോട്ടെറെൽ 4-0-27-1, പിയറി 2-0-11-1,ഹോൾഡർ 4-0-42-1, വില്യംസ് 4-0-30-2, പൊള്ളാഡ് 2-0-29-0, വാൽഷ് 4-0-28-2.

വിൻഡീസ് ബാറ്റിംഗ്

സിമ്മോൺസ് നോട്ടൗട്ട് 67, എവിൻ ലെവിസ് സ്റ്റംപ്ഡ് പന്ത് ബി വാഷിംഗ്ടൺ സുന്ദർ 40, ഹെട്മേയർ സി കൊഹ്‌ലി ബി ജഡേജ 23, പുരാൻ നോട്ടൗട്ട് 38, എക്‌സ്‌ട്രാസ് 5, ആകെ 18.3 ഒാവറിൽ 173/2.

വിക്കറ്റ് വീഴ്ച: 1-73, 2-112.

ബൗളിംഗ്: ചഹർ 3.3-0-35-0, ഭുവനേശർ 4-0-36-0,വാഷിംഗ്ടൺ സുന്ദർ 4-0-26-1, ചഹൽ 3-0-36-0, ദുബെ 2-0-18-0, ജഡേജ 2-0-22-1.

കളിത്തിരിവുകൾ

(1) ടോസ്

മത്സരഫലത്തിൽ ഏറ്റവും നിർണായകമായത് ടോസാണ്. പിച്ചും മഞ്ഞിന്റെ സാന്നിദ്ധ്യവും കണക്കാക്കി പൊള്ളാഡ് ചേസിംഗ് തിരഞ്ഞെടുത്തു.

(2) ബൗൺസ് കുറവ്

ബാറ്റിംഗിന് അനുകൂലമെന്ന് കരുതിയ പിച്ചിൽ പ്രതീക്ഷിച്ച ബൗൺസ് ഇല്ലാതിരുന്നത് രോഹിതിനും രാഹുലിനും വമ്പൻഷോട്ടുകൾ ഉതിർക്കാൻ പ്രയാസം സൃഷ്ടിച്ചു.

(3)പിഞ്ച്ഹിറ്റർ ദുബെ

കാര്യവട്ടത്തെ പിച്ചിൽ ഇതിന് മുമ്പ് നന്നായി കളിച്ചിട്ടുള്ള ശിവം ദുബയെ തനിക്ക് പകരം ഫസ്റ്റ്ഡൗണായി ഇറക്കാനുള്ള കൊഹ്‌ലിയുടെ തീരുമാനം ശരിയായിരുന്നു. കണ്ണുംപൂട്ടി വീശിയ ദുബെ അർദ്ധസെഞ്ച്വറിയും നേടി.

(4) വിക്കറ്റ് വീഴ്ച

11-ാം ഒാവറിൽ ദുബെയ്‌ക്ക് പിന്നാലെ കൊഹ്‌ലിയും ശ്രേയസും ജഡേജയുമൊക്കെ മടങ്ങിയത് 200 റൺസിന് മേൽ നേടാനുള്ള ഇന്ത്യയുടെ സാദ്ധ്യതകൾക്ക് മേൽ ഇരുട്ടടിയായി.

(5) വിൻഡീസ് ഒാപ്പണിംഗ്

വിൻഡീസ് ഒാപ്പണർമാർ 9.5 ഒാവറിൽ 73 റൺസെടുത്തതോടെ ഇന്ത്യ കളി കൈവിട്ടിരുന്നു. രണ്ടാം ബൗളിംഗിൽ പിച്ചിന്റെ പിന്തുണയും ലഭിച്ചില്ല.

(6) കൈവിട്ട ക്യാച്ചുകൾ

ഋഷഭ്പന്തും ശ്രേയസ് അയ്യരും വാഷിംഗ്ടൺ സുന്ദറുമൊക്കെ ക്യാച്ചുകൾ കൈവിട്ടത് ഇന്ത്യൻ തോൽവിക്കു ആക്കംകൂട്ടി.