ന്യൂഡൽഹി : നീതി വൈകുന്നതിൽ എല്ലാവർക്കും ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പീഡനക്കേസ് പ്രതികളെ വെടിവച്ചുകൊന്നതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് മറുപടിയായാണ് വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. തത്ക്ഷണം നീതിനൽകാൻ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞത്.
ഹൈദരാബാദില് മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ അഭിനന്ദിച്ച് ഉന്നത അഭിഭാഷകരും രാഷ്ട്രീയനേതാക്കളും വരെ രംഗത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു എസ്.എ ബോബ്ഡെയുടെ പ്രസ്താവന. നീതി നിർവ്വഹണത്തിൽ ഉണ്ടാകുന്ന കാലതാമസവും അശ്രദ്ധയും ഒഴിവാക്കാൻ എന്തുചെയ്യണമെന്നത് ആലോചിക്കേണ്ടത് തന്നെയാണ്. പക്ഷെ നീതി പ്രതികാരമാകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.