ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിൽ പെട്ട മൂന്ന് പേരുടെ ജന്മനാടായ ബ്രസിലിലേക്കും അവിടുന്ന ഫുട്ബോൾ ലോകകപ്പ് കാണാനുള്ള റോഡ് യാത്രയുമാണ് 'ബാക്ക് ടു മരക്കാന'. ദാമ്പത്യ ജീവിതത്തിലും ബിസിനസ്സിലും പരാജയപ്പെടുന്ന റോബർട്ടോയും, താന്തോന്നിയും ഫുട്ബോൾ ഇഷ്ടപ്പെടാത്ത അയാളുടെ മകൻ ഇറ്റായിയും ഫുട്ബോൾ ഭ്രാന്തുള്ള അച്ഛൻ സാമുവലുമാണ് ആ മൂന്ന് പേർ. കുടുംബന്ധത്തെ കുറിച്ച് വികാരനിർഭരമായ ആഖ്യാനമാണ് ചിത്രത്തിലുള്ളത്. മൂന്ന് തലത്തിൽ ചിന്തിക്കുന്ന മൂന്ന് പേരുടെ ജീവിതത്തെയും ഈ യാത്ര കാര്യമായി സ്വാധീനിക്കുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അസഫ് ഗോൾഡ്‌സ്റ്റെയിൻ, അന്റോണിയോ പെട്രിൻ, റോം ബാർണീയ തുടങ്ങിയവർ. ഹിബ്രുവിലും പോർച്ചുഗീസിലും ഇംഗ്ളിഷിലുമായി എഴുതിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യോർഗെ ഗുർവിച്ചാണ്.