കുവൈറ്റിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയിൽ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെൻറ്. 700ലധികം നഴ്സുമാരുടെ ഒഴിവുണ്ട്.
വികസിപ്പിച്ച സബാഹ് ആശുപത്രി, പകർച്ചരോഗ ആശുപത്രി, ക്ലിനിക്കുകൾ എന്നിവയിലേക്കാണ് നഴ്സുമാരെ ആവശ്യമുള്ളത്. കുറച്ചുപേരെ ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാർ കമ്പനികൾ വഴിക്കുമാണ് കൊണ്ടുവരുന്നത്.
സ്വദേശികളെ നിയമിക്കുന്നതിനാണ് മുൻഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. സിവിൽ സർവിസ് കമിഷൻ വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന.
നഴ്സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിൽ വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്സി., എം.എസ്സി., പിഎച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്.സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഡിസംബർ 23 മുതൽ 27 വരെ കൊച്ചിയിലും, ബെംഗളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org യിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ഡിസംബർ 19.കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾസേവനം) എന്നിവയിൽ ലഭിക്കും.
സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക തൊഴിൽ
നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.
വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്രൂട്ട്മെന്റ് തികച്ചും സൗജന്യം. രണ്ട് വർഷമാണ് കരാർ കാലാവധി. താല്പര്യമുള്ളവർ പാസ്പോർട്ടിന്റെ പകർപ്പ്, ഫുൾസൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ norka.pro@gmail.com.
എന്ന ഇമെയിൽ വിലാസത്തില് സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽവിവരങ്ങൾടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽനിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
ഹോംകെയർ സെന്ററിലേക്ക്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിലേക്ക് ബി.എസ്സി നഴ്സ് (സ്ത്രീകൾ മാത്രം) ഒഴിവിൽ രണ്ടു വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ഹാഡ്/ഡി.ഒ.എച്ച്/ഡി.എച്ച്.എ എന്നിവ ഉളളവർക്ക് മുൻഗണന. താൽപര്യമുളളവർ ഡിസംബർ പത്തിനകം gcc@odepc.inലേക്ക് ബയോഡാറ്റ അയയ്ക്കണം.വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42.
സൗദി ജർമ്മൻ ഹോസ്പ്പിറ്റൽ
സൗദി ജർമ്മൻ ഹോസ്പ്പിറ്റലിൽ ഡോക്ടർ /ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ, ഹെൽത്ത് പ്രൊഫഷണൽസ്/ ടെക്നീഷഅയൻ, നഴ്സ്, കസ്റ്റമർ കെയർ തസ്തികകളിൽ ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക്careers@sghdubai.com മെയിലിലേക്ക് ബയോഡേറ്റ അയക്കാം
ഡി.എച്ച്.എൽ എക്സ്പ്രസ്
ലോകത്തിലെ മുൻനിര അന്താരാഷ്ട്ര എക്സ്പ്രസ് സേവന ദാതാക്കളായ ഡിഎച്ച്എൽ എക്സ്പ്രസ് യുഎഇ, ഖത്തർ, ബഹ്റൈൻ, സിംഗപ്പൂർ , മലേഷ്യ, എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ റിലേഷൻ സ്പെഷ്യലിസ്റ്റ്, ലോജിസ്റ്റിക്സ് കോഡിനേറ്റർ, പർച്ചേസ് കോഡിനേറ്റർ, കേഡറ്റ് പൈലറ്റ്, കസ്റ്റമർ എൻക്വയറി അഡ്വൈസർ, കീ അക്കൗണ്ട് പ്രൈസിംഗ് സ്പെഷ്യലിസ്റ്റ്, എച്ച് ആർ ബിസിനസ് പാർട്ണർ, ഓഡിറ്റ് മാനേജർ, സെയിൽസ് അനലിസ്റ്റ് , ക്രെഡിറ്റ് കൺട്രോൾ ഓഫീസർ, ആപ്ളിക്കേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ നെറ്റ്വർക്ക് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, സോഫ്റ്റ്വെയർ ടെസ്റ്റർ, അസോസിയേറ്റ് ടെസ്റ്റർ, സീനിയർ പ്രോജക്ട് മാനേജർ, ഗ്രാജുവേറ്റ് ട്രെയിനി, സീനിയർ പ്രോജക്ട് മാനേജർ, സീനിയർ സിസ്റ്റം സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.dhl.co.in › express. വിശദവിവരങ്ങൾക്ക്: jobsatqatar.com
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനി
ഖത്തർ എയർക്രാഫ്റ്റ് കാറ്ററിംഗ് കമ്പനിയിൽ സ്റ്രോർ മാനേജർ, സീനിയർ എക്സിക്യൂട്ടീവ് സോസ് ഷെഫ്, മാനേജർ ഹെൽത്ത് ആൻഡ് സേഫ്റ്റി, യൂണിറ്റ് മാനേജർ, കസ്റ്റമർ സർവീസ് മാനേജർ, സർവീസ് ഡെലിവറി ഡ്യൂട്ടി മാനേജർ, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: careers.qatarairways.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ട്
യു.എ.ഇയിലെ റാസ് അൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ എയർ സൈഡ് ഓപ്പറേഷൻ, ഡെപ്യൂട്ടി സീനിയർ എയർപോർട്ട് ഫയർ ഓഫീസർ, സെയിൽസ് ഏജന്റ്, റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സർവീസ് ട്രെയിനർ, ഹ്യൂമൻ റിസോഴ്സ് മാനേജർ, എയർഫീൽഡ് പെയിന്റർ, മേസൺ, ഇലക്ട്രോമെക്കാനിക്കൽ മാനേജർ, ഇലക്ട്രോണിക് ടെക്നീഷ്യൻ, പാസഞ്ചർ സർവീസ് ഏജന്റ്, കസ്റ്റമർ സർവീസ് ഏജന്റ്, എയർപോർട്ട് ഡ്യൂട്ടി ഓഫീസർ, സെയിൽസ് റെപ്രസെന്റേറ്റീവ് ഡ്യൂട്ടി ഫ്രീ, സിവിൽ എൻജിനീയർ, ഇലക്ട്രീഷ്യൻ, തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക്
careers@rakairport.com മെയിലിലേക്ക് ബയോഡേറ്റ അയക്കാം. കമ്പനിവെബ്സൈറ്റ്: www.rakairport.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
ദുബായ് എക്സ്പോ 2020
ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ 2020-ൽ ദുബായിൽ നടക്കാൻ പോകുന്ന അന്തർദേശീയ എക്സിബിഷൻ എക്സ്പോ 2020ൽ തൊഴിലവസരങ്ങൾ. സീനിയർ മാനേജർ - ഗസ്റ്റ് സർവീസ്, സീനിയർ മാനേജർ ഫിനാൻഷ്യൽ പ്ളാനിംഗ്, അസിസ്റ്റന്റ് മാനേജർ- അനലിറ്റിക്സ്, അസിസ്റ്റന്റ് ബയർ, അസോസിയേറ്റ് പ്രൊക്യുർമെന്റ്, ഗസ്റ്റ് സർവീസ് അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, മാനേജർ ടെക്നിക്കൽ സർവീസ്, തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. കമ്പനിവെബ്സൈറ്റ്: www.expo2020dubai.com/. വിശദവിവരങ്ങൾക്ക്: jobsatqatar.com
കാരിഫോർ ഫ്രഞ്ച് സൂപ്പർമാർക്കറ്റ്
ദുബായിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ കാരിഫോർ ഫ്രഞ്ച് സൂപ്പർമാർക്കറ്റ് കമ്പനിയിൽ തൊഴിൽ അവസരങ്ങൾ. ട്രക്ക് ഡ്രൈവർ, ബേബി ആൻഡ് ചിൽഡ്രൻ സെക്ഷൻ മാനേജർ, ബേബി ആൻഡ് ചിൽഡ്രൻ സെക്ഷൻ സ്റ്റാഫ്, ബേബി ആൻഡ് ചിൽഡ്രൻ സെക്ഷൻ സൂപ്പർവൈസർ, മെൻ ആൻഡ് ലേഡീസ് സെക്ഷൻ മാനേജർ, മെൻ ആൻഡ് ലേഡീസ് സെക്ഷൻ സ്റ്രാഫ്, മെൻ ആൻഡ് ലേഡീസ് സെക്ഷൻ സൂപ്പർവൈസർ, തസ്തികകളിലാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്:www.carrefouruae.com. വിശദവിവരങ്ങൾക്ക്: jobsindubaie.com
കെ.ബി.ആർ ബൈ
യു.എസ് ആർമി കെ.ബി.ആർ ബൈ യു.എസ് ആർമിയിൽ നിരവധി തസ്തികകളിൽ ഒഴിവ്. ജേർണിമാൻ ഇലക്ട്രീഷ്യൻ, ലേബറർ, ഫോർമാൻ, പ്ളമ്പർ, എച്ച്വിഎസി മെക്കാനിക്ക്, മാസ്റ്റർ ഇലക്ട്രീഷ്യൻ, വേർഹൗസ് മെൻ, കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, കാർപെന്റർ, പെസ്റ്റ് കൺട്രോൾ, തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.kbr.com വിശദവിവരങ്ങൾക്ക്: jobsatqatar.com
വാൾമാർട്ട് കമ്പനി
യു.എസിലെ വാൾമാർട്ട് (റീട്ടെയിൽ) കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫീൽഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, മാർക്കറ്റ് അസിസ്റ്റന്റ്, റീജണൽ അസിസ്റ്റന്റ്, ഫ്രഷ് ഫുഡ് അസോസിയേറ്റ്, കാർട്ട് അറ്റന്റർ, കാഷ്യർ, സെയിൽസ് അസോസിയേറ്റ്, സ്റ്റോക്കർ, അസോസിയേറ്റ് ഡെലിവറി ഡ്രൈവർ, റീമോഡെൽ അസോസിയേറ്റ്, ഡിപ്പാർട്ട്മെന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: corporate.walmart.com.. വിശദവിവരങ്ങൾക്ക്: jobsatqatar.com
ഫെഡെക്സ്
യു.എസിലെ ഫെഡെക്സ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കൊറിയർ, ഹാൻഡ്ലർ, കസ്റ്റമർ കെയർ റെപ്, ക്ളിയറൻസ് ബ്രോക്കർ , ഫീൽഡ് അനലിസ്റ്റ്, ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ കെയർ റെപ്, അക്കൗണ്ട് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: careers.fedex.com. വിശദവിവരങ്ങൾക്ക്: jobsatqatar.com