രുചികരമായ ചീരസൂപ്പ് പലതരം ആരോഗ്യമേന്മകളുള്ളതാണ്. ഗുണങ്ങൾ ഇതൊക്കെ : വിളർച്ചയ്ക്ക് പരിഹാരം, മസിലുകൾക്ക് ആരോഗ്യം, ഗർഭിണിക്ക് മികച്ച പോഷകം, അസ്ഥികളുടെ ആരോഗ്യം, ശരീരത്തിന് ഊർജ്ജവും കരുത്തും, മസിലുകൾക്ക് ശക്തി, മികച്ച ദഹനം, കൊളസ്ട്രോൾ കുറയ്ക്കും, ചർമ്മത്തിന് സൗന്ദര്യം, ആരോഗ്യം, മികച്ച കാഴ്ചശക്തി.
ചീരസൂപ്പ് തയാറാക്കാം : ചീരയില - 20 എണ്ണം, ചെറിയ ഉള്ളി - 10, ബട്ടർ - രണ്ട് ടീസ്പൂൺ, കുരുമുളക് പൊടി - അരടീസ്പൂൺ, കറിവേപ്പില - ഒരു തണ്ട്. ചീരയില മഞ്ഞൾപ്പൊടിയും ഉപ്പും നാലുഗ്ളാസ് വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ഇതിലുള്ള ഇലയും ഉടച്ച് ചേർക്കുക. വെണ്ണ ചൂടാക്കി ഇതിൽ ഉള്ളിയും കറിവേപ്പിലയും ചേർത്ത് ഉള്ളി ഇളം ബ്രൗൺ നിറമാകും വരെ വഴറ്റുക. ഇതിലേക്ക് ചീര വേവിച്ചതും ചേർത്തിളക്കി വാങ്ങിയതിനു ശേഷം കുരുമുളകുപൊടി ചേർത്ത് ഉപയോഗിക്കാം.