മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും. ആശ്വാസവും അഭിമാനവും ഉണ്ടാകും. കൂട്ടുകച്ചവടത്തിൽനിന്നും പിന്മാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധം. ആശയവും ലക്ഷ്യവും വ്യക്തമാകും. വ്യവഹാരത്തിൽ വിജയിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കുടുംബത്തിൽ സ്വസ്ഥത. ദാമ്പത്യസുഖം ഉണ്ടാകും. വൈദ്യ പരിശോധനയ്ക്ക് വിധേയനാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചുമതലകൾ ആത്മവിശ്വാസത്തോടുകൂടി ചെയ്യും. പുതിയ കരാർ ഉണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രശസ്തരുടെ വാക്കുകൾ സ്വീകരിക്കും. സൗഹൃദബന്ധത്തിൽ ഏർപ്പെടും. സദ്ചിന്തകൾ വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സൽക്കർമ്മങ്ങൾ ചെയ്യും. ലക്ഷ്യബോധമുണ്ടാകും. ആത്മാഭിമാനം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സുരക്ഷാപദ്ധതിയിൽ ചേരും. ചിരകാലാഭിലാഷം സാധിക്കും. അപകീർത്തി ഒഴിവാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അധികാരസ്ഥാനം ഉപേക്ഷിക്കും. കാര്യങ്ങൾ പരിഗണിക്കപ്പെടും. ആശ്വാസമനുഭവപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം. ഉദ്യോഗത്തിൽ ഉയർച്ച.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ഭൂമി വില്പനയ്ക്ക് തയ്യാറാകും. അന്യദേശയാത്ര പുറപ്പെടും. പുണ്യതീർത്ഥയാത്രയ്ക്ക് അവസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആഭരണം മാറ്റിവാങ്ങാനിടവരും.പുനപരീക്ഷയിൽ വിജയം. പദ്ധതികൾക്ക് അനുമതി ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
യുക്തമായ തീരുമാനം കൈക്കൊള്ളും. സുഹൃദ് സഹായമുണ്ടാകും. പ്രവൃത്തിമണ്ഡലങ്ങളിൽ നേട്ടം.