malpaso-

" ഒരു പുരുഷൻ ഒരേ സമയം ചന്ദ്രനെയും രാത്രിയെയും പ്രണയിച്ചു. അങ്ങനെ ജന്മം കൊണ്ടവരാണ് നമ്മൾ രണ്ടുേപർ" എന്നും രാത്രിയിൽ ഉറങ്ങുന്നതിന് തന്റെ ഇരട്ടസഹോദരന് ആ കഥ പറഞ്ഞുകൊടുക്കുകയാണ് ബ്രലിയോ എന്ന പതിനഞ്ചുവയസുകാരൻ. ആൽബിനിസം ബാധിതനാണ് ബ്രലിയോയുടെ സഹോദരൻ കാൻഡിഡ് ആൽബിനോ. കരീബിയൻ ദ്വീപസമൂഹത്തിൽപെട്ട ഹെയ്തിക്ക് സമീപമുള്ള ഡൊമിനിക്കൻ ഭൂപ്രദേശമായ ജിമാനിയിൽ കഴിയുന്ന അനാഥ സഹോദരങ്ങളുടെ ജീവിതമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള " മാൽപാസോ " എന്ന ചിത്രം പറയുന്നത്. ആൽബിനിസം കാരണം നന്നായി വെളുത്തിട്ടാണ് കാൻഡിഡോ. ബ്രലിയോ ആകട്ടെ കറുത്തിട്ടും. കറുപ്പും വെളുപ്പും കലർന്ന ജീവിതമായതിലാവണം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സംവിധായകൻ ഹെക്ടർ എം വാൾഡസ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഇരുവരുടെയും ജനനത്തോടെ മരിച്ചുപോകുന്ന അമ്മയിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. രക്തം ഒലിച്ചിറങ്ങുന്ന കട്ടിലിൽ ചോരയുടെ ആ ചുവപ്പ് നിങ്ങൾക്ക് കാണാനാവില്ല. കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസം തികച്ചും വ്യത്യസ്തമായ ഒരു മാനം നേടുന്ന സിനിമയാണിത്.

അച്ഛനാരെന്നറിയാത്ത ബ്രലിയോയെയും കാൻഡിഡോയെയും അവരുടെ മുത്തച്ഛനാണ് വളർത്തുന്നത്. ചന്ദ്രനെയും രാത്രിയയെും പ്രണയിച്ച പുരുഷന്റെ കഥ സഹോദരനിൽ നിന്ന് കേൾക്കുന്ന കാൻഡിഡോ അച്ഛൻ എന്നെങ്കിലും തങ്ങളെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത്. പലപ്പോഴും അവൻ അത് അനുഭവിതക്കുന്നുമുണ്ട്. കേൾക്കുന്ന മുത്തച്ഛനോടൊപ്പം അടുത്തുള്ള പട്ടണമായ മാൽപാസോയിലേക്ക് കച്ചവടത്തിന് ബ്രലിയോയാണ് പോകുന്നത്. കാൻഡിഡോ പലപ്പോഴും സഹോദരനോട് ചോദിക്കുന്നുണ്ട് മാൽപാസോയിലേക്ക് തന്നെയും കൂടി കൊണ്ടുപോകാൻ മുത്തശനോട് പറയാൻ. മുത്തശ്ശൻ മരിക്കുന്നതും വീടിന് തീപിടിക്കുന്നതും ഇവരുടെ ജീവിതത്തിനെ മാറ്റിമറിക്കുന്നു. തുടർന്ന് അവർ ജീവിതംതേടി അടുത്തുള്ള പട്ടണമായ മാൽ‌പാസോയിലേക്ക്‌ പോകുകയാണ്. എന്നാൽ അവരെ അവിടെ കാത്തിരിക്കുന്നത് മറ്റൊന്നാണ്.

ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഹെയ്തി അതിർത്തിയിലെ തിരക്കേറിയ വാണിജ്യ നഗരമാണ് മാൽപാസോ. അക്രമികളും മോഷണവും വേശ്യാവൃത്തിയുമെല്ലം നിറഞ്ഞ നഗരം. ഇവിടേക്കാണ് നിഷ്കളങ്കരും രണ്ട് സഹോദരങ്ങൾ എത്തപ്പെടുന്നത്. വെളുത്ത നിറത്തിന്റെ പേരിൽ കറുത്തവർക്കിടയിൽ കാൻഡിഡോ ഒരു കാഴ്ചവസ്തുവായി മാറുന്നു. എന്നാൽ തന്റെ സഹോദരനെ ആരും തൊടുന്നതോ വേദനിപ്പിക്കുന്നതോ ബ്രലിയോക്ക് സഹീക്കാൻ കഴിയുമായിരുന്നില്ല. മുത്തശ്ശന്റെ ആകെ സമ്പാദ്യമായ കഴുതയെ വിറ്റുകിട്ടുന്ന പണം കൈക്കലാക്കുന്ന ഗുണ്ടാത്തലവനൊപ്പം പ്രവർത്തിക്കാൻ ബ്രലിയോ നിർബന്ധിതനാകുന്നു. ഗുണ്ടാപ്പിരിവ് നിന്നിൽനിന്ന് ലഭിക്കുന്ന പണം ബ്ലിയോ മാറ്റിവയ്ക്കുന്നുണ്ട്. സഹോദരനൊടൊപ്പം ഇവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രം.

ശാന്തനും നിർമ്മലനും ദുർബലനുമായ സഹോദരനെ ബ്രൗലിയോ സംരക്ഷിക്കുന്നു. കാൻഡിഡോയെ അവിടെയുള്ളവർ കാണുന്നത് പലതരത്ിലാണ്. പലർക്കും അവൻ ഒരു അപൂർവവസ്തുവായി മാറുന്നു. ഒരുനാൾ ഇവരെത്തേടി ആ ദുരന്തം എത്തുന്നു. അതിനെ അതിജീവിക്കാൻ ഊ സഹോദരങ്ങൾക്കാകുമോ എന്നതാണ് മാൽപാസോ പറയുന്നത്.

സ്വപ്നം കാണാൻ കഴിയുന്ന മാന്ത്രികമരുന്ന് വിൽക്കുന്ന സ്ത്രീക്ക് ഒഴികെ മാൽപാസോ പട്ടണത്തിന് പ്രതീക്ഷകളും സ്വപ്നങ്ങളും കുറവാണ്. കാൻഡിഡോ ഒരിക്കൽ സഹോദരിന്റെ പണം മോഷ്ടിക്കുന്നത് ആ മരുന്ന വാങ്ങാൻ വേണ്ടി മാത്രമാണ്. സ്വപിനത്തിലെങ്കിലും തങ്ങളുടെ അച്ഛനെ കാണാൻ. നാടകീയമായ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. കറുപ്പും വെളുപ്പും നിറഞ്ഞ ഫ്രെയിമുകളിലൂടെ സംവിധായകൻ "മാൽപാസോ"യിൽ പറയുന്നതും കരിപുരണ്ട ജീവിതങ്ങളെക്കുറിച്ചാണ്.