tour

കോഴിക്കോട്: ടൂറിസ്റ്റ് ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിദ്യാർത്ഥികളുടെ ആഘോഷം. താമരശേരിയിൽ വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികളാണ് ടൂറിസ്റ്റ് ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷിച്ചത്. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

അപകടം വിളിച്ച് വരുത്തിക്കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം. കോരങ്ങാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ടൂര്‍ പോയ +2 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്. ഡിസംബര്‍ ഒന്നിനാണ് വിദ്യാർത്ഥികൾ ബാഗ്ലൂരിലേക്ക് വിനോദയാത്രപോയത്.