ഭവ്‌നഗർ: 12കാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഭവ്നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി മകളെ തന്റെ ഭാര്യയുടെ സഹായത്തോടെയാണ് പ്രതികൾ പീഡിപ്പിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പരാതി നൽകി.
കേസിൽ പ്രതികളായ ശാന്തി ധൻധുകിയ(46),ബാബുഭായി സർതൻപര(43),ചന്ദ്രേഷ് സർതാൻപര(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മ ഒളിവിലാണ്. അച്ഛൻ വീട്ടിലില്ലാത്ത സമയത്താണ് പ്രതികൾ തന്നെ അമ്മയുടെ സഹായത്തോടെ മാനഭംഗം ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകി.