ഭോപ്പാൽ:ഭാര്യയേയും സഹോദരിയേയും ഒരേ വേദിയിൽ വിവാഹം ചെയ്ത് യുവാവ്. മദ്ധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ദിലീപ് എന്നയാളാണ് തന്റെ ഭാര്യ വിനീതയേയും അവളുടെ സഹോദരി രചനയേയും വരണമാല്യം ചാർത്തിയത്. ഒമ്പത് വർഷങ്ങൾക്ക് മുമ്പായിരുന്നു ദിലീപിന്റെയും വിനീതയുടേയും വിവാഹം. ഈ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
അസുഖബാധിതയായ തനിക്ക് കുട്ടികളെ നോക്കാൻ വയ്യെന്നും അതിനാൽ രചനയെ വിവാഹം കഴിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ ആവശ്യപ്രകാരം വിവാഹച്ചടങ്ങിൽ ദിലീപ് ഇരുവർക്കും വരണമാല്യം ചാർത്തി. ദിലീപിന് കുറച്ച് നാളായി തന്റെ സഹോദരിയെ ഇഷ്ടമാണെന്നും അതുംകൂടി കണക്കിലെടുത്താണ് വിവാഹം നടത്താൻ ആവശ്യപ്പെട്ടതെന്ന് വിനീത വ്യക്തമാക്കി.