shane-nigam

നിർമ്മാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന് നടൻ ഷെയ്ൻ നിഗം. ഐഎഫ്എഫ്‌കെ വേദിയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ൻ. ചലച്ചിത്ര മേളയിൽ ഇഷ്‌കിന്റെ പ്രദർശനത്തിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

ഒത്തു തീർപ്പിന്റെ ചർച്ചകൾ നടക്കുകയാണ്. അമ്മയുമായിട്ടല്ല, ഇടവേള ബാബുവും സിദ്ദിഖുമായിട്ടാണ് മീറ്റിംഗ് നടന്നത്. അത് ഔദ്യോഗികമായിരുന്നില്ല. അമ്മയുടെ ഭാരവാഹികൾ എന്ന നിലയ്‌ക്കാണ് അവരോട് സംസാരിച്ചത്. സിനിമകൾ ചെയ്യാൻ തയ്യാറാണെന്നും ഷെയ്‌ൻ വ്യക്തമാക്കി.