ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ച ഫണ്ടിൽ നിന്ന് 3000 കോടിയോളം രൂപ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര നീക്കം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിതെന്ന് മാനവശേഷി വികസന മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

. 2019-20 സാമ്പത്തിക വർഷത്തിൽ സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് 56536 കോടിയാണ് അനുവദിച്ചിരുന്നത്. . അതേസമയം, മാനവശേഷി വികസന മന്ത്രാലയത്തിന് വകയിരുത്തിയ മുഴുവൻ ഫണ്ടും നേടിയെടുക്കാൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാലും ഉന്നത ഉദ്യോഗസ്ഥരും ധനമന്ത്രാലയത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. സാമ്പത്തിക ഞെരുക്കം മറികടക്കാൻ കേന്ദ്രസർക്കാർ ജി.എസ്‍‍.ടി വർദ്ധിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് നികുതി വർദ്ധനയിലൂടെ ഒരു ലക്ഷം കോടി രൂപയെങ്കിലും അധികം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

'കേന്ദ്രസർക്കാരിന്റെ വ്യക്തികേന്ദ്രീകൃതവും ദീർഘവീക്ഷണമില്ലാത്തതുമായ സാമ്പത്തിക നയമാണ് പ്രതിസന്ധിക്ക് കാരണം. സമ്പദ്‍വ്യവസ്ഥയെക്കുറിച്ചോ സാമ്പത്തിക പരിഷ്കരണത്തെക്കുറിച്ചോ ധാരണയില്ലാത്ത കുറെപ്പേർ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണക്കാർ. .

-രഘുറാം രാജൻ,

ആർ.ബി.ഐ മുൻ ഗവർണർ