sanna
SANNA

ഹെൽസിങ്കി: മുപ്പത്തിനാലാം വയസ്സിൽ സന്ന മാരിൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി നേതാവായ സന്ന ഫിൻലൻഡിന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയാണ്.നേരത്തെ ഗതാഗത മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇരുപത്തിയേഴാം വയസിൽ സിറ്റി കൗൺസിൽ നേതാവായാണ്‌ സന്ന രാഷ്ട്രീയത്തിൽ സജീവമായത്. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ തട്ടകമാണ് ഫിൻലൻഡ്. രാജ്യത്തെ അഞ്ചു പ്രധാന രാഷ്ട്രിയ പാർട്ടികളെ നയിക്കുന്നത് സ്ത്രീകൾ. ലെഫ്റ്റ് അലയൻസ് നേതാവ് ലീ ആൻഡേഴ്‌സൺ (32), ഗ്രീൻ ലീഗ് നേതാവ് മരിയ ഓഷിയാലോ (34), സെൻഡർ പാർട്ടി നേതാവ് കാതറി കുളുമൂനൈ (32), സ്വീഡിഷ്‌ പിപ്പീൾ പാർട്ടി നേതാവ് അന്ന മാജ ഹെന്റ്റിക്‌സൺ (55) എന്നിവരാണ് രാഷ്ട്രീയത്തിലെ അമരക്കാരികൾ.

യുക്രെയിനിൽ ഒൾക്കസി ഹാൻക്രോക്ക് 35-ാം വയസിലും ന്യൂസിലൻഡിൽ ജസിൻഡ ആർഡേൺ 39-ാം വയസിലും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ട്.