കോവളം: അഖിലഭാരത നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാരായണീയ ദിനാഘോഷം 14ന് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര സന്നിധിയിൽ നടക്കും. രാവിലെ 7.30 ന് ഭജന, 8ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര ചെങ്കൽ ജംഗ്ഷൻ വഴി മെയിൻ റോഡിലൂടെ ക്ഷേത്രത്തിന്റെ തെക്കേ നടവഴി ഓഡിറ്റോറിയത്തിൽ പ്രവേശിക്കും. 9.30ന് നാരായണീയ ദിനാഘോഷവും നാരായണീയ മഹോത്സവ സമർപ്പണവും സ്വാമി മഹേശ്വരാനന്ദ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നാരായണീയ ഹംസം കെ. ഹരിദാസ്ജി അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ ഊരുട്ടുകാല വേലായുധൻ നായർ അദ്ധ്യക്ഷനായിരിക്കും. നാരായണീയ മഹോത്സവ സമിതി പ്രസിഡന്റ് അഡ്വ. ജെ. മോഹൻകുമാർ, ജനറൽ കൺവീനർ എസ്. സനൽകുമാർ, ശംഖുംമുഖം ദേവീദാസൻ, ജെ. ശ്രീദേവി, വി.കെ. ഹരികുമാർ, ഡോ. എൻ.എസ്. ജയലക്ഷ്മി, അഡ്വ. തോട്ടത്തിൽ വി. അനിരുദ്ധൻനായർ, ആർ. ഭവാനിയമ്മ, വി. വിജയകുമാർ, ചിത്രാ ശിവകുമാർ തുടങ്ങിയവർ സംസാരിക്കും.