abhaya-case-

ന്യൂഡൽഹി: സിസ്റ്റർ അഭയകേസിൽ രണ്ടാംപ്രതി ഫാദർ ജോസ് പുതൃക്കയലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി തള്ളിയത്.

കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുമായി സൗഹൃദമുണ്ട് എന്ന കാരണത്താൽ ജോസ് പൂതൃക്കയിൽ കുറ്റകാരനാണെന്ന് കരുതാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരാളുടെ സുഹൃത്തായെന്നത് കൊണ്ട് അവർ ചെയ്യുന്ന കുറ്റകൃത്യത്തിൽപങ്കുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജോസ് പൂതൃക്കയിലിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധിയെ ഹൈക്കോടതിയും ശരി വച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഫാദർ ജോസ് പുതൃക്കയലിന് എതിരായ ഹർജിയിൽ ഇപ്പോൾ നോട്ടീസ് അയച്ചാൽ കേസിലെ വിചാരണ തടസപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ തടസപ്പെടുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.