anuraj-manohar

താനും മോറൽ പൊലീസിംഗിന് വിധേയനായിട്ടുള്ള ആളാണെന്ന് തുറന്നുപറഞ്ഞ് 'ഇഷ്‌ക്' സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ. കാലിക പ്രസക്തിയുള്ള ഒരു വിഷയം സിനിമയ്ക്കായി തിരഞ്ഞെടുക്കണം എന്ന ആഗ്രഹമുള്ളത് കൊണ്ടാണ് സദാചാര ആക്രമണം എന്നത് ചിത്രത്തിന്റെ തീമാക്കിയത് എന്ന് അനുരാജ് മനോഹർ കേരളകൗമുദിയോട് പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രം പ്രദർശിപ്പിക്കുന്ന കൈരളി തീയറ്ററിൽ വച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ചിത്രം റിയൽ ആയി തോന്നുന്നത് കൊണ്ടാകാം അത് കാണികളെ ഡിസ്റ്റർബ് ചെയ്യുന്നതെന്നും അനുരാജ് പറഞ്ഞു.